Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി
ശ്രീനഗര്‍ , ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (10:36 IST)
കശ്മീരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരൻ കീഴടങ്ങി. ഞായറാഴ്ച രാവിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിനിടയിലാണ് സംഭവം. സൈന്യത്തിന്റെ പിടിയിലകപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഒരാള്‍ കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. 
 
ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സമീപത്തുള്ള വീട്ടിൽ കയറി ഒളിച്ച ഭീകരനെ സൈന്യം തന്ത്രപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. അയാളെ കൊലപ്പെടുത്തില്ലെന്ന ഉറപ്പിനെ തുടർന്ന് ആ വീടിനു പുറത്തെത്തിയ ഇയാൾ, കൈവശമുണ്ടായിരുന്ന എകെ–47 തോക്ക് സൈനികര്‍ക്ക് കൈമാറിയതിനുശേഷം കീഴടങ്ങുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അറസ്‌റ്റിന് സാദ്ധ്യത, ഡോക്ടർമാര്‍ മുൻകൂർ ജാമ്യം തേടി