ആദ്യം മാലയിട്ടു, പിന്നെ ചെകിട്ടത്ത് അടി
ന്യൂഡല്‍ഹി , ചൊവ്വ, 8 ഏപ്രില്‍ 2014 (15:10 IST)
തെരഞ്ഞെടുപ്പ് തുടങ്ങിയ മുതല്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് തല്ലിന്റെ പൂരമാണ്. ഇപ്പോഴിത ഒരു ഓട്ടോ ഡ്രൈവറുടെ വകയും കിട്ടി ഇടതുചെകിട്ടത്തിന് ഒരു കീറ്. സൌത്ത് ഡെല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു കെജ്രിവാള്. തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ഇതിനിടയിലാണ് ഓട്ടോഡ്രൈവര്‍ കെജ്രിവാളിന്റെ അടുത്തെത്തിയത്.ചിരിച്ച് കെജ്രിവാളിന്റെ അടുത്തെത്തിയ ഡ്രൈവര്‍ നേതാവിന് മാലയിട്ടതിനുശേഷം വലതു ചെകിട്ടത്ത് ആഞ്ഞ് ഒരു അടികൊടുക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി ഓട്ടോ തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ചാണ് ഇയാള്‍ കെജ്രിവാളിനെ മര്‍ദ്ദിച്ചത്.കെജ്രിവാളിനെ അടിച്ച ഓട്ടോഡ്രൈവറെ പാര്‍ട്ടിപ്രവര്‍ത്തകര്‍ കണക്കിന് മര്‍ദ്ദിച്ചു. മരിച്ചതിനു തുല്യമായിരുന്നു ഇയാളുടെ അവസ്ഥ. ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ആക്രമണത്തെ തുടര്‍ന്ന് കെജ്രിവാള് പ്രചാരണം നിര്‍ത്തിവെച്ചു.
Follow Webdunia malayalam