ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍
തെലങ്കാന മൈനോറിറ്റി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിനടുത്തുള്ള ജീദിമെത്‌ലയിലാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന ഫരീദുദ്ദീനാണ് മരിച്ചത്.
വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നാലു വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു ഫരീദ്ദീന്‍ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞിരുന്നത്. മറ്റ് വിദ്യാര്‍ഥികള്‍ ഉറങ്ങുമ്പോഴായിരുന്നു ആത്മഹത്യയെന്ന് പ്രിന്‍സിപ്പല്‍ സയീദ് അസ്ലം നസീര്‍ പറഞ്ഞു. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് തൂങ്ങിയത്. പുലര്‍ച്ചെ എഴുന്നേറ്റ ഒരു കുട്ടിയാണ് ഇക്കാര്യം ആദ്യം കണ്ടതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.