ആളുങ്ങളുടെ ആ ‘കഴിവ്‘ ഇല്ലാതാക്കും, ശേഷം അവരുടെ ഭാര്യമാര്‍ക്ക് കുട്ടികളെ സമ്മാനിക്കും! - ഗുര്‍മീതിന്റെ ബുദ്ധി കൊള്ളാം!

ആളുങ്ങളുടെ ആ ‘കഴിവ്‘ ഇല്ലാതാക്കും, ശേഷം അവരുടെ ഭാര്യമാര്‍ക്ക് കുട്ടികളെ സമ്മാനിക്കും! - ഗുര്‍മീതിന്റെയൊരു ബുദ്ധി

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:30 IST)
പീഡന കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം ഗുര്‍മീതിന്റെ അനിയായികള്‍ ഹരിയാനയിലും പഞ്ചാബിലും കലാപം നടത്തിയിരുന്നു. അതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 35 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
 
കലാപം നടത്തിയ ജനക്കൂട്ടത്തില്‍ പലര്‍ക്കും ആയുധ പരിശീലനം ലഭിച്ചിരുന്നതായും പറയപ്പെടുന്നു.
സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് മാത്രമല്ല, പുരുഷന്‍മാരേയും ഗുര്‍മീത് വെറുതേ വിട്ടിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ദേര സച സൗദയുടെ ആസ്ഥാനം ഏതാണ് 1,300 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലമാണ്. അവിടെ ആശ്രമവും ആഡംബര വീടുകളും ആശുപത്രിയും സ്‌കൂളും എല്ലാം ഉണ്ട്. 
 
ആശ്രമത്തിലെ അന്തേവാസികളും അനുയായികളും ആയ നാനൂറോളം പേരെ ഗുര്‍മീത് നിര്‍ബന്ധിത വന്ധ്യം കരണത്തിന് വിധേയരാക്കി എന്ന് ആരോപണം ഉണ്ട്. എന്നാല്‍ താന്‍ ആരേയും അതിന് നിര്‍ബന്ധിച്ചിട്ടില്ല എന്നായിരുന്നു വിശദീകരണം. ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ സാധിക്കും എന്ന് പറഞ്ഞാണ് പുരുഷന്‍മാരെ വന്ധ്യംകരണത്തിന് വിധേയരാക്കിയത്. വന്ധ്യംകരണത്തിന് വിധേയരയാ പുരുഷന്‍മാരുടെ ഭാര്യമാരും ആശ്രമത്തില്‍ ഉണ്ടായിരുന്നു എന്നും ആരോപണങ്ങളുണ്ട്. 
 
അവരില്‍ ഗുര്‍മീതിന് കുട്ടികള്‍ ജനിച്ചിരുന്നു എന്നും ചിലര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. ദൈവത്തെ പോലെ കരുതിയിരുന്ന ഗുര്‍മീതിന് ശരീരം സമര്‍പ്പിക്കാന്‍ ആരാധകരായ സ്ത്രീകള്‍ക്ക് സമ്മതമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാനും സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതായി ആരോപണം ഉണ്ട്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments