Webdunia - Bharat's app for daily news and videos

Install App

മാങ്ങാനം കൊലപാതകം: വിനോദിന്റെ ഭാര്യയുമായി സന്തോഷിനുള്ള അടുപ്പമാണ് കൊലയ്ക്കു കാരണമായതെന്ന് വെളിപ്പെടുത്തല്‍

കൊലയ്ക്കു കാരണം കടുത്ത വൈരാഗ്യം

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:21 IST)
കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശിയും ആനപ്പാപ്പാനുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വിനോദ് എന്ന കമ്മല്‍ വിനോദിനേയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
കൊലപാതകത്തിനു കാരണം കടുത്ത വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനോദ്. ആ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ജയിലിലായ സമയത്ത് സന്തോഷ് വിനോദിന്റെ ഭാര്യയുമായി അടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം.  
 
സന്തോഷും വിനോദും ഉൾപ്പെട്ട ഒരു കേസിന്റെ വിചാരണയ്ക്കായി ജയിലിൽ നിന്ന് കോടതിയിൽ കൊണ്ടുവന്ന വേളയില്‍ വിനോദ് കോടതി വരാന്തയിൽവച്ച് സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
 
വിനോദിനെയും അയാളുടെ ഭാര്യയേയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ഭാര്യയിൽ നിന്ന് കിട്ടിയ വിവരങ്ങളായിരുന്നു കൊല്ലപ്പെട്ടത് സന്തോഷാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തിരച്ചിലില്‍ മൃതദേഹത്തിന്റെ ശിരസ്സും കണ്ടെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments