ആള്‍ദൈവം ബാബ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചതായി പരാതി

ആള്‍ദൈവം ബാബ ഇന്ത്യല്‍ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചതായി പരാതി

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (16:05 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ദേശീയ തലത്തില്‍ ക്രിക്കറ്റ് കളിക്കുന്ന വനിതാ താരത്തെ ആള്‍ദൈവം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്.
 
ഹിസാറിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് ബിൽവാരയിലെ ബാബ വിദ്യാനന്ദ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആള്‍ദൈവമായ ഗുര്‍മീത് റാം റഹിം സിങിനെ കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിൽവാരയിലെ ബാബ വിദ്യാനന്ദ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് വന്നത്.
 
തന്റെ സുഹൃത്തിന്റെ കാമുകന്‍ വഴിയാണ് താന്‍ ബാബ വിദ്യാനന്ദയുടെ അടുത്തെത്തിയത് എന്നാണ് ക്രിക്കറ്റ് താരം പരാതിയില്‍ പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം തന്നെ ഹരിദ്വാറിൽ കൊണ്ടുപോയി ഇയാള്‍ ബലാത്സംഗം ചെയ്തു എന്നാണ് ഇവരുടെ പരാതി.
 
എന്നാൽ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയുടെ പരാതി സ്വീകരിക്കാനോ ബാബ വിദ്യാനന്ദയ്ക്കെതിരെ കേസെടുക്കാനോ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലത്രെ. മാത്രമല്ല സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയതായും യുവതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments