Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍, തൊട്ട് പുറകില്‍ ശിവസേന

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍; ഞെട്ടിക്കുന്ന വിവരം പുറത്ത് !

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍, തൊട്ട് പുറകില്‍ ശിവസേന
, വ്യാഴം, 31 ഓഗസ്റ്റ് 2017 (11:16 IST)
സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. സ്ത്രീ സുരക്ഷ ഇപ്പോഴും വെല്ലുവിളിയായി തന്നെ തുടരുകയാണ്. സ്ത്രീകളെ ആക്രമിക്കുന്നതിലും അപമാനിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും പങ്കുണ്ട്. ഇതുസംബന്ധിച്ച പുതിയ കണക്ക് പുറത്തുവിട്ടരിക്കുകയാണ് സര്‍ക്കാരിതര സംഘടനയായ അസോസിയേഷന്‍ ഫോണ്‍ ഡെമോക്രാറ്റിക് റിഫോംസ്. 
 
സ്ത്രീകളെ ആക്രമിച്ചതില്‍ പാര്‍ലമെന്റംഗങ്ങളും നിയമസഭാ അംഗങ്ങളുമുണ്ട്. നിയമസഭാ അംഗങ്ങളാണ് കൂടുതല്‍. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്. മൊത്തം 51 നിയമസാമാജികരാണ് സ്ത്രീകളെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. 
 
പാര്‍ട്ടി തിരിച്ച് ഈ കണക്ക് നോക്കുമ്പോള്‍ ബിജെപിയാണ് മുന്നില്‍. 14 പേരും ബിജെപി നേതാക്കളാണ്. ശിവസേന തൊട്ടുപിന്നിലുണ്ട്. ഏഴ് നേതാക്കള്‍ ശിവസേനയുടേതും ആറ് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതുമാണ്. ബലാല്‍സംഗം ചെയ്യുക, തട്ടിക്കൊണ്ടുപോകുക, നിര്‍ബന്ധിച്ച് വിവാഹം ചെയ്യുക, തുടങ്ങിയ കേസുകളിലാണ് ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
 
തിരഞ്ഞെടുപ്പ് വേളയില്‍ നേതാക്കന്മാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആര്‍ ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 774 എംപിമാരുടെയും 4078 എംഎല്‍എമാരുടെയും സത്യസാങ്മൂലം പരിശോധിച്ചു. രാജ്യത്തെ മൊത്തം എംഎല്‍എമാരെയും എംപിമാരെയും കണക്കെടുത്താല്‍ 33 ശതമാനം പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കതിരൂർ മനോജ് വധക്കേസ്: പി ജയരാജനെ മുഖ്യആസൂത്രകനാക്കി സി ബി ഐ കുറ്റപത്രം