ധനമന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ വിശ്വസ്തരാണെന്നും അവര്‍ അവിടെയുള്ളത് ചിദംബരത്തിനെതിരായ ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നും ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. മൂന്ന് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്‍റെ വിശ്വസ്തരാണെന്ന് അവരെ നിയമിച്ച അന്നുതന്നെ വ്യക്തമാക്കിയതാണെന്നും എന്നാല്‍ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവരെത്തന്നെ നിയമിക്കാനാണ് താല്‍പ്പര്യപ്പെട്ടതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി വ്യക്തമാക്കി.
ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കുമെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തെ ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ബാധിക്കും. ഈ ഉദ്യോഗസ്ഥരില്‍ ഒരാള്‍ അടുത്തിടെ ചിദംബരവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തെ സ്വാധീനിക്കാന്‍ ഇയാള്‍ക്ക് കഴിയും.
കോണ്‍ഗ്രസ് 70 വര്‍ഷത്തോളം ഭരിച്ചല്ലോ. അതുകൊണ്ടുതന്നെ പല സ്ഥലത്തും അവരുടെ വിശ്വസ്തര്‍ ഉണ്ടാവാം. സമയമെടുക്കുമെങ്കിലും ഇതെല്ലാം മാറണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.
ചിദംബരത്തിന്‍റെയും കാര്‍ത്തിയുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.