Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടി‌എമ്മിനുള്ളില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

രാജസ്ഥാനിലെ ജോദ്പൂരില്‍ എ ടി എമ്മില്‍ നിന്നും പണം എടുത്ത് മടങ്ങവെ യുവാവിനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച് പണവുമായി കടന്നുകളഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനെര്‍ ആന്റ് ജയ്പൂര്‍ ശാഖയിലെ എ ടി എമ്മിനകത

ജോദ്പൂര്‍
ജോദ്പൂര്‍ , വെള്ളി, 10 ജൂണ്‍ 2016 (13:09 IST)
രാജസ്ഥാനിലെ ജോദ്പൂരില്‍ എ ടി എമ്മില്‍ നിന്നും പണം എടുത്ത് മടങ്ങവെ യുവാവിനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച് പണവുമായി കടന്നുകളഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനെര്‍ ആന്റ് ജയ്പൂര്‍ ശാഖയിലെ എ ടി എമ്മിനകത്താണ് അക്രമം നടന്നത്.
 
പണം എ ടി എമ്മിനകത്തേക്ക് കടന്ന അക്രമി പിന്നില്‍ നിന്നും കുത്തുകയായിരുന്നു. യുവാവിന്റെ ചെറുത്തു നില്‍പ്പിനോടുവില്‍ അക്രമി പണവുമായി കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. കുത്തേറ്റ യുവാവ് അക്രമിയുടെ പിറകെ ഓടുന്നത് എ ടി എമ്മിലെ സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
 
അക്രമി മുന്‍വൈരാഗ്യം കാരണം ചെയ്തതല്ലെന്നും പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയിൽ മുങ്ങി നാടും നഗരവും, ശക്തമായ കാറ്റിൽ വൻവൃക്ഷങ്ങളും കടപുഴകി വീണു, നൂറ് കണക്കിന് വീടുകൾ തകർന്നു