Webdunia - Bharat's app for daily news and videos

Install App

എവിടെ പോയി ദൈവം? ക്ഷേത്രനടയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ദൈവസന്നിധിയിലും രക്ഷയില്ല; അമ്പലനടയില്‍ വെച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (10:43 IST)
ക്ഷേത്രനടയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ ക്ഷേത്രം കാവല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പാചകക്കാരനെ പൊലീസ് തെരയുന്നു. സംഭവം വിവാദമായതോടെയാണ് പാചകക്കാരന്‍ ഒളിവില്‍ പോയത്.
 
മധുര ജില്ലയിലെ ഏറെ പ്രസിദ്ധമായ രാധാറാണി ക്ഷേത്രത്തില്‍ സെപ്തംബര്‍ 11നായിരുന്നു ദാരുണമായ സംഭവം നടന്നത്. ക്ഷേത്ര നടയിലെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി ക്ഷേത്രത്തിനുള്ളിലെ ഒഴിഞ്ഞ കോണിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 
 
സംഭവം നടന്നതിനു ശേഷം യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ആശയവിനിമയം ആയിരുന്നു പ്രധാന പ്രശ്നം. തുടര്‍ന്ന് ദ്വിഭാഷിയെ വിളിച്ചുവരുത്തി പരാതി കേള്‍ക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. സംഭവത്തില്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ആയിട്ടു കൂടി യുവതിയെ രക്ഷപെടുത്താന്‍ ദൈവം എത്തിയില്ലേ എന്നു തുടങ്ങിയ പ്രചരണങ്ങളും ആഗ്രയില്‍ നടക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments