അവളുടെ ലോകം അവനാണ്!
ഈ ജീവിതവും ജീവനും അവനു വേണ്ടിയുള്ളതാണ്!
അത്ര പെട്ടന്നൊന്നും മനസ്സിലാക്കാന്‍ കഴിയില്ല, പെണ്ണിനെ. കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് പോലെ മഴ പെയ്തേക്കാം, ചിലപ്പോല്‍ പെയ്യാതിരുന്നേക്കാം. എന്നതുപോലെ സ്ത്രീകളുടെ മനസ്സ് എപ്പോള്‍ എങ്ങോട്ടാണ് നീങ്ങുകയെന്ന് പറയുക വയ്യ. എന്നാല്‍, അവളെന്തു ചെയ്താലും അതിലൊരു ശരിയുണ്ടാകും, അതും അവളുടെ പുരുഷനു വേണ്ടി ആണെങ്കില്‍ പ്രത്യേകിച്ചും.
എത്രയൊക്കെ ആകാരഭംഗിയും മസിലും ഉണ്ടെങ്കിലും ‘വ്യക്തിത്വമില്ലാത്തവന്‍’ എന്നൊരു ചിന്ത സ്ത്രീകളുടെ ഉള്ളില്‍ വന്നാല്‍ പിന്നെ നോക്കിയിട്ട് കാര്യമില്ല. പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അവരുടെ വ്യക്തിത്വം തന്നെയാണ്. മനസുവച്ചാല്‍ സ്ത്രീകളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ ഈസിയാണ്.
പുരുഷന്‍ സ്വന്തം ശരീരത്തോട് കാണിക്കുന്ന അശ്രദ്ധ സ്ത്രീകള്‍ക്ക് ദഹിക്കാറില്ല. എന്നും കുളിക്കാതെ, മുടി ചീകാതെ, ഷേവ് ചെയ്യാതെ നടക്കുന്നതൊന്നും ചിലര്‍ക്ക് ഇഷ്ടമാകില്ല. സ്വന്തം ശരീരത്തോട് ഇങ്ങനെയാണെങ്കില്‍ നമ്മളോട് എങ്ങനെയായിരിക്കും എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായേക്കാം.
സിനിമാതാരങ്ങളെയോ സെലിബ്രിറ്റികളെയോ അനുകരിക്കാതെ സ്വന്തമായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതാണ് ഒരാളെ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ഒരു സ്ത്രീ തന്റെ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. കെയര്‍ - വളരെ പ്രാധാന്യമുള്ള മറ്റൊരു സംഗതിയാണ്.
ഏത് സാഹചര്യത്തിലും കൂടെയുണ്ടാകുമെന്ന ഒരു തോന്നല്‍ ഉണ്ടാക്കിയെടുക്കുക. അങ്ങനെയുള്ളവരെ സ്തീകള്‍ക്ക് എളുപ്പം ഇഷ്ടമാകും. പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്നവരെയല്ല, തങ്ങള്‍ക്ക് താങ്ങാകുന്നവരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
പുരുഷന്‍റെ സ്നേഹപ്രകടനം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഒരു ചിരി, തലോടല്‍, സാന്ത്വനം ഇതൊക്കെ അവള്‍ക്ക് ഇഷ്ടമാണ്. സ്ത്രീയോട് എപ്പോഴും ഒരു കരുതല്‍ പുരുഷന്‍ സൂക്ഷിക്കണം. അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. എപ്പോഴും കരുതലോടെയുള്ള സ്നേഹത്തിനു മാത്രമേ സ്ഥാനമുള്ളു.
തനിക്കു സ്നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ഒരു പുരുഷനിൽ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് സുരക്ഷിതത്വമാണ്. താൻ സ്നേഹിക്കപ്പെടുന്നു എന്ന തോന്നലും ഈ കരവലയത്തിനുള്ളിൽ താൻ സുരക്ഷിതത്വയാണെന്ന വിശ്വാസവും, അവളിലെ സ്ത്രീത്വത്തിന് ആത്മവിശ്വാസം പകർന്നു തരും.