ഒറ്റയ്ക്കായതിനാല് ഹോട്ടലില്‍ മുറി നല്‍കില്ലെന്ന് അധികൃതര്‍ ; കലാകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരത !
ഒറ്റക്കായതിനാല്‍ ഹോട്ടലില്‍ മുറി നല്‍കില്ലെന്ന് അധികൃതര്‍
ഹോട്ടലില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ അനുവാദം നല്‍കാത്തതിനെതിരെ കലാകരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നൂപുര്‍ സരസ്വതി എന്ന അവതാരികയാണ് ഇത്തത്തില്‍ ഒരു പ്രശനം നേരിട്ടത്. സ്വന്തം സുരക്ഷിതത്വത്തിനായി സ്ത്രീകള്‍ മുറികളില്‍ അടച്ചിരിക്കരുതെന്നും ഒറ്റയ്ക്ക് സഞ്ചരിക്കുമെന്നും സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും നൂപുര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പ് വഴി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടാണ് നൂപുര്‍ എത്തിയത്. എന്നാല്‍ ഒറ്റയ്ക്കായതിനാല് വരുന്ന സ്ത്രീകള്‍ക്ക് മുറി നല്കാനാവില്ലെന്നാണ ഹോട്ടല്‍ ഉടമ പറഞ്ഞു. ഹോട്ടല്‍ മുറിയെക്കാള്‍ സുരക്ഷിതമാണ് തെരുവെന്ന് തീന്നുന്നുവെന്നും നൂപുര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.