കാമുകന് സ്ത്രീധനം നല്‍കാന്‍ പണമില്ല; ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ !
കാമുകന് സ്ത്രീധനം നല്‍കാന്‍ പണമില്ല ; ഒടുവില്‍ യുവതി അത് ചെയ്തു !
പ്രണയിച്ച് വിവാഹം കഴിക്കാന്‍ പണം ഇല്ല ഒടുവില്‍ യുവതി കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു. വിവാഹം കഴിക്കണമെങ്കില്‍ തനിക്ക് 1,85,000 രൂപ കിട്ടണമെന്ന കാമുകന്റെ ആവശ്യമാണ് യുവതിയെ ഈ തീരുമാനത്തിലെത്തിച്ചത്. കിഡ്‌നി നല്‍കുന്നതിനായി ഡല്‍ഹിയിലെത്തിയ യുവതിയെ വനിതാ കമ്മീഷന്‍ അംഗങ്ങളെത്തിയാണ് രക്ഷിച്ചത്.
വിവാഹ മോചിതയായ 21 വയസുകാരി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കാമുകനായ യുവാവ് ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലേക്കു മാറി. വീട്ടുകാരോടു വഴക്കിട്ട യുവതി വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഇയാളെ തേടിയെത്തി.
എന്നാല്‍ തനിക്ക് 1,85,000 രൂപ തന്നാല്‍ മാത്രമേ വിവാഹം നടക്കൂ എന്ന് യുവാവ് ആവശ്യപെടുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വനിതാ ഹെല്‍പ്പലൈനില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ എത്തി യുവതിയെ ആശുപത്രിയില്‍ നിന്നും മാറ്റുകയായിരുന്നു.