കുട്ടിക്കളി തീക്കളിയായി; പന്തയം വെയ്ക്കലില്‍ നഷ്ടമായത് പന്ത്രണ്ടുകാരന്റെ ജീവന്
ക്രിക്കറ്റ് കളിക്കിടെയില്‍ പന്തയം വെയ്ക്കല്‍; കളിക്കൂട്ടുകാരനെ അടിച്ചുകൊന്നു
ക്രിക്കറ്റ് കളിക്കിടെയില്‍ നടത്തിയ പന്തയം വെയ്ക്കല്‍ കലാശിച്ചത് ഒരാളുടെ ജീവനെടുത്ത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിയെ ദസ്പാര ഗ്രാമത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നത്.
ക്രിക്കറ്റ് കളിക്കിടെയില്‍ രണ്ട് കുട്ടികള്‍ തമ്മില്‍ 250 രൂപയുടെ പന്തയം വെയ്ക്കുകയും പന്തയം ജയിച്ചയാള്‍ പണം ചോദിക്കുകയുമായിരുന്നു എന്നാല്‍ തോറ്റയാള്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചത് തര്‍ക്കത്തിനിടയാക്കുകയും പന്തയത്തില്‍ തോറ്റ കുട്ടി കളിക്കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു.
മരിച്ച കുട്ടിയും കൊലനടത്തിയ കുട്ടിയും കളിക്കൂട്ടുകാരായിരുന്നു. ഇരുവരുരുടെയും പ്രായം 12 ഉം ആയിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കൂടെക്കളിച്ച കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.