Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൌജന്യ വൈഫൈ ലഭ്യമാകും?

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ വൈഫൈ നല്‍കുമെന്ന പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൌജന്യ വൈഫൈ ലഭ്യമാകും?
മുംബൈ , തിങ്കള്‍, 24 ജൂലൈ 2017 (16:04 IST)
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ വൈഫൈ നല്‍കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ജിയോ. കഴിഞ്ഞ ദിവസം സൌജന്യ ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുമായി റിലയന്‍സ് ജിയോ രംഗത്തെത്തുന്നത്. 
 
മൂന്ന് കോടിയോളം വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ വൈഫൈ നല്‍കുമെന്നാണ് ജിയോയുടെ പുതിയ പ്രഖ്യാപനം. ഈ പദ്ധതികള്‍ക്കായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് റിലയന്‍സിന്റെ റിലന്‍സ് ഇന്‍ഫോകോം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ദ്ദേശം സ്വീകരിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും ശേഷം പദ്ധതി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.
 
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 ടെക്നിക്കല്‍- നോണ്‍ ടെക്നിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളായിരിക്കും റിലയന്‍സ് ജിയോ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ജൂണ്‍ മാസത്തിലാണ് രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ വൈഫൈ ലഭ്യമാക്കുന്ന സംബന്ധിച്ചുള്ള നിര്‍ദ്ദേശവുമായി റിലയന്‍സ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ഇതോടെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യമായി വൈഫൈ സംവിധാനം ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍ !