ഗുര്‍മീതിനെ സിനിമാക്കാരും കൈവിട്ടു ; നടീനടന്മാരുടെ സംഘടനയില്‍ നിന്നും ആള്‍ദൈവത്തെ പുറത്താക്കി !

നടീനടന്മാരുടെ സംഘടനയില്‍ നിന്നും ആള്‍ദൈവത്തെ പുറത്താക്കി !

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (12:47 IST)
സ്ത്രീപീഡനക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഗുര്‍മീത് രാം റഹീം സിംഗിനെ സിനിമാ ടെലിവിഷന്‍ നടീനടന്മാരുടെ സംഘടന പുറത്താക്കി. സദാചാരം ലംഘിക്കുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആള്‍ദൈവത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് സംഘടന റദ്ദാക്കിയിട്ടുണ്ട്.
 
റാം റഹിമിന്റെ അടുത്ത സിനിമയായ ഓണ്‍ലൈന്‍ ഗുരുകുലിന്റ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഗുര്‍മീതിനെതിരേ കേസില്‍ വിധി വന്നതും ജയിലിലായതും. ലോകം ഇതുവരെ കാണാത്ത കാഴ്ചകള്‍ ഇതിലുണ്ടാകുമെന്ന വാഗ്ദാനത്തോടെയാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. എന്നാല്‍ ഗുര്‍മീത് ജയിലിലായതോടെ എല്ലാം പൊളിഞ്ഞെന്നു വേണം പറയാന്‍.
 
വിശ്വാസികളെ മദ്യം, മയക്കുമരുന്ന്, ദുരാചാരം എന്നിവയില്‍ നിന്നും അകറ്റാന്‍ രാം റഹീം വിവിധ വിനോദാപാധികളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാളുടെ ആല്‍ബമായ ഹൈവേ ലവ് ചാര്‍ജ്ജര്‍ വെറും മൂന്ന് ദിവസം കൊണ്ടു വിറ്റുപോയത് മൂന്ന് ദശലക്ഷം കോപ്പികളായിരുന്നു. 2002ലെ ബലാത്സംഗക്കേസില്‍ ആഗസ്റ്റ് 25നാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി; പേരുകളുടെ പട്ടിക ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കണം

കോട്ടയത്ത് സ്‌കൂള്‍ പരിസരത്ത് വെച്ച് വനിതാ അധ്യാപികയെ ആക്രമിച്ച് ഭര്‍ത്താവ്

ക്രിസ്മസും കൂടാം, ന്യൂ ഇയറും ആഘോഷിക്കാം, ഇത്തവണ ക്രിസ്മസ് വെക്കേഷനിൽ രണ്ട് നേട്ടം

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

പള്‍സര്‍ സുനിയുടെ ശിക്ഷ നാളെ അറിയാം

അടുത്ത ലേഖനം
Show comments