Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുര്‍മീതിന് പത്മശ്രീ വേണം? 4000ലധികം ശുപാര്‍ശ കണ്ട് കണ്ണുതള്ളി ആഭ്യന്തര മന്ത്രാലയം!

പത്മശ്രീയ്ക്ക് ഗുര്‍മീത് യോഗ്യനോ?

ഗുര്‍മീതിന് പത്മശ്രീ വേണം? 4000ലധികം ശുപാര്‍ശ കണ്ട് കണ്ണുതള്ളി ആഭ്യന്തര മന്ത്രാലയം!
, ശനി, 2 സെപ്‌റ്റംബര്‍ 2017 (12:15 IST)
ബലാത്സംഗക്കേസില്‍ ജയിലില്‍ അകപ്പെട്ട ഗുര്‍മീത് സിങിന് ലഭിച്ചത് നാലായിരത്തിലധികം പത്മ ആവാര്‍ഡ് ശുപാര്‍ശകള്‍. പത്മശ്രീ നല്‍കുന്നതിന് ഈ വര്‍ഷം ആകെ ലഭിച്ചത് 18,768 ശുപാര്‍ശകളാണ്. ഇതില്‍ ഏറ്റവും അധികം ഗുര്‍മീതിനാണ്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
പീഡനക്കേസിലെ കോടതി വിധി വരുന്നതിനു മുമ്പാണ് നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷം ഒരു ശുപാര്‍ശ പോലും ഗുര്‍മീതിന് ലഭിച്ചിട്ടില്ല. ഇതിനു കണക്കു വീട്ടിയതാണ് ഇത്തവണയെന്നാണ് കരുതുന്നത്. ദേര ആസ്ഥാനം നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നുമാണ് കൂടുതലും ലഭിച്ചത്.
 
പത്മ ശുപാര്‍ശകള്‍ എല്ലാം തന്നെ ഗുര്‍മീത് അനുയായികളാണ് അയച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും സുര്‍സയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ പോയിരിക്കുന്നത്. രാജ്യത്തെ തന്നെ ഞെട്ടിച്ച വിധിയായിരുന്നു ഗുര്‍മീതിനും പ്രത്യേക സിബിഐ കോടതി വിധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂജെന്‍ സന്യാസിയെ അനുയായികള്‍ കൈവിടുന്നു: ഗുര്‍മീതിന്റെ ചിത്രങ്ങള്‍ കണ്ട് കിട്ടിയത് അഴുക്കുചാലില്‍ !