ചരിത്രം തിരുത്തിയെഴുതാന്‍ പ്രധാനമന്ത്രി; ഒറ്റ ദിവസം ഉദ്‌ഘാടനം ചെയ്യുന്നത് 9500 പദ്ധതികള്‍ !
ഒറ്റ ദിവസം, മോദിക്ക് 9500 ഉദ്ഘാടനം!
ചരിത്രം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 29 ന് 9500 വികസന പദ്ധതികൾ ഉദ്ഘാടനം നടത്തിയാണ് മോദി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. രാജസ്ഥാനിലാണ് ഈ ഉദ്ഘാടനപ്പൂരത്തിന്റെ വേദിയൊരുങ്ങുന്നത്.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിലൂടെ നിര്‍മ്മിച്ച ദേശീയ, സംസ്ഥാന, ഗ്രാമീണ പാതകളുടെ ഉദ്ഘാടനവും നൂറുകണക്കിന് മറ്റു പുതിയ പദ്ധതികളുടെ തുടക്കവുമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും
ദേശീയപാത അതോറിട്ടിയുടെ 3,000 കിലോമീറ്ററോളം വരുന്ന റോഡിന്റെ വികസനവും ഇതിൽപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. 15,000 കോടി രൂപ ചെലവിട്ടാണ് 150 റോഡുകൾ നിർമ്മിക്കുന്നത്. ഉദ്ഘാടനത്തിൽ നല്ലൊരു പങ്കും വേദിയിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും നടത്തുകയെന്നാണ് വീവരം.