Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയുടെ പിറന്നാൾ ദിനത്തിൽ തമിഴ്നാട്ടിൽ ചിലതെല്ലാം സംഭവിക്കും; ദീപ രണ്ടും കൽപ്പിച്ച്

ജയലളിതയുടെ പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ദീപ

ജയലളിതയുടെ പിറന്നാൾ ദിനത്തിൽ തമിഴ്നാട്ടിൽ ചിലതെല്ലാം സംഭവിക്കും; ദീപ രണ്ടും കൽപ്പിച്ച്
ചെന്നൈ , തിങ്കള്‍, 6 ഫെബ്രുവരി 2017 (08:26 IST)
മുൻ മുഖ്യമന്ത്രി ജയല‌ളിതയുടെ പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സഹോദരീപുത്രി ദീപ. ജയലളിത തുടങ്ങിവെച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ദീപ വ്യക്തമാക്കി. ഫെബ്രുവരി 24നാണ് ജയല‌ളിതയുടെ പിറന്നാൾ.
 
പാർട്ടിയെ ആരാണ് നയിക്കേണ്ടതെന്നും ആരാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടതെന്നും നിശ്ചയിക്കേണ്ടത് പ്രവര്‍ത്തകരാണ്. ദീപ വ്യക്തമാക്കി. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രി ആകാനുള്ള തയ്യാറെടുപ്പുകൾ നടത്തവേയാണ് ഈ വിഷയത്തിൽ പുതിയ പ്രഖ്യാപനവുമായി ദീപ രംഗത്തെത്തു‌ന്നത്.
 
ദീപയെ കണ്ടപ്പേള്‍തന്നെ അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു 'ഇളയ പുരട്ച്ചി തലൈവി വാഴ്‌കെ, ദീപാ അമ്മ വാഴ്ക' എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ ദീപയെ  സ്വീകരിച്ചു. ജയലളിതയുടെ സ്വത്ത് അല്ല തന്റെ ലക്ഷ്യമെന്നും ജനങ്ങൾക്കുവേണ്ടി നിലകൊള്ളുകയാണ് തന്റെ പ്രവർത്തനലക്ഷ്യമെന്നും ദീപ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊന്നാൽ പോലും രാജിവെയ്ക്കില്ല, രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ലക്ഷ്യം സി പി ഐ എം: ലക്ഷ്മി നായർ