Webdunia - Bharat's app for daily news and videos

Install App

ട്രെയിന്‍ യാത്രക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ സി ഇക്കോണമി’യുമായി ഇന്ത്യന്‍ റെയില്‍‌വെ

ട്രെയിനിൽ കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ.സി ഇക്കോണമി’ വരുന്നു

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (10:40 IST)
നിലവിലുള്ള തേ​ർ​ഡ്​ എ സി നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ നിരക്കില്‍ എ സി ട്രെ​യി​ൻ യാ​ത്രയ്ക്ക്​ പു​തി​യ ഇ​ക്കോ​ണ​മി എ​സി കോ​ച്ചു​ക​ൾ ഒ​രു​ക്കാ​ൻ കേ​ന്ദ്ര ​റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തയ്യാറെടുക്കുന്നു. എല്ലാ കോച്ചുകളും ശീ​തീ​ക​രി​ച്ച പു​തി​യ ട്രെ​യി​നു​ക​ളി​ലാ​ണ്​ പു​തി​യ ക്ലാ​സ്​ യാ​ത്ര ഒ​രു​ക്കു​ന്ന​തെന്ന് റെയില്‍‌വേ അറിയിച്ചു. നി​ല​വി​ലു​ള്ള ഫ​സ്​​റ്റ്​ എ ​സി, സെ​ക്ക​ന്‍ഡ് എ ​സി, തേ​ര്‍ഡ് എ സി എ​ന്നി​വ​ക്കൊ​പ്പമായിരിക്കും തേ​ര്‍ഡ് എ സി ഇ​ക്കോ​ണ​മി എ​ന്ന പേ​രി​ലുള്ള  കോ​ച്ചു​ക​ള്‍ വ​രു​ക. 
 
ഓരോ കോ​ച്ചു​ക​ൾ​ക്കും​ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലു​ക​ളായിരിക്കും ഉണ്ടായിരിക്കുക. താ​പ​നി​ലയുടെ ശ​രാ​ശ​രി 24 മുതല്‍ 25 ഡി​ഗ്രി​വരെ നി​ല​നി​ര്‍ത്തു​ന്ന​തി​നാ​ല്‍ മ​റ്റ്​ എ സി കോ​ച്ചു​ക​ളി​ലേ​തു​പോ​ലെ യാ​ത്ര​ക്കാ​ര്‍ക്ക്​ വി​രി​പ്പും പു​ത​പ്പും ന​ൽ​കി​ല്ലെന്നും റയില്‍‌വെ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചി​ല റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ​ചെ​ല​വ് കു​റ​ഞ്ഞ രീതിയിലുള്ള ഈ എ സി കോ​ച്ചു​ക​ളടങ്ങിയ ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​ക. 
 
നി​ല​വി​ല്‍ മെ​യി​ല്‍, എ​ക്‌​സ്പ്ര​സ് ​ട്രെ​യി​നു​ക​ളി​ല്‍ സ്ലീ​പ്പ​ര്‍, തേ​ര്‍ഡ് എ.​സി, സെ​ക്ക​ന്‍ഡ് എ.​സി, ഫ​സ്​​റ്റ്​ എ.​സി എ​ന്നി​ങ്ങനെയുള്ള കോച്ചുകളാണുള്ളത്. രാ​ജ​ധാ​നി, ശ​താ​ബ്​​ദി ട്രെ​യി​നു​ക​ളി​ലും ഇ​പ്പോ​ൾ ആ​രം​ഭി​ച്ച ഹം​സ​ഫ​ര്‍, തേ​ജ​സ് എ​ന്നി​വ​യി​ലുമാണ് എ​ല്ലാ കോ​ച്ചു​ക​ളും എ.​സി​യാ​യിട്ടുള്ളത്. ക​ന​ത്ത​ചൂ​ടി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പു​തി​യ കോ​ച്ചെ​ന്നും ക​ടു​ത്ത ത​ണു​പ്പ് ഈ ​കോ​ച്ചു​ക​ളി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും റെ​യി​ല്‍ മ​ന്ത്രാ​ല​യം  അ​റി​യി​ച്ചു. 

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments