Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയിലും മുംബൈയിലും ചാവേറാക്രമണത്തിന് സാധ്യത; ഇരുപതോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി സൂചന - സുരക്ഷ ശക്തമാക്കി

ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​

ഡൽഹിയിലും മുംബൈയിലും ചാവേറാക്രമണത്തിന് സാധ്യത; ഇരുപതോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി സൂചന - സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി , ശനി, 27 മെയ് 2017 (11:27 IST)
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഭീകരർ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് അവർ ആക്രമണം നടത്തിയേക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാക്ക് ചാരസംഘടനയുടെ പരിശീലനം ലഭിച്ചവരാണു നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരെന്നാണു റിപ്പോര്‍ട്ടുകള്‍.
 
ഡൽഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിർത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, പ്രമുഖ ഹോട്ടലുകൾ, വിമാനത്താവള‌ങ്ങൾ,  തിരക്കേറിയ മാർക്കറ്റുകൾ, തീർഥാടക കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിക്ക് പ്രേതബാധ? ഒഴിപ്പിക്കാന്‍ വന്ന പൂജാരി അറസ്റ്റില്‍