മകനെ അമ്മ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി. തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് മാതാവ് മകനെ കൊലപ്പെടുത്തിയത്. ഇരുപത്തൊന്നുവയസുകാരനായ രാംചരണ്‍ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്.
50000 രൂപ മൂത്ത പുത്രന് നല്‍കിയാണ് ഇളയപുത്രനെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ കൊടുത്തത്. കഴിഞ്ഞ മാസം 20നാണ് കൊലപാതകം നടന്നത്.
രാംചരണിന്റെ മൃതദേഹം മുംബൈ ജന്കിപദിലെ പാറക്കുളത്തില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാംചരണിന്റെ മാതാവ് രജനി(55), മൂത്തപുത്രന് സീതാറാം(25), സഹായികളായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവരെ മുംബൈ വസായ് പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയും ചെറിയമ്മയും ഉള്‍പ്പടെ പല സ്ത്രീകളെയും രാംചരണ്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതോടെയാണ് മകനെ കൊലപ്പെടുത്താന്‍ അമ്മ രജനി തീരുമാനിച്ചത്.