Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും; പളനിസാമിയെ പരോക്ഷമായി വിമര്‍ശിച്ച ഉലകനായകന്‍

എന്റെ ലക്ഷ്യം തമിഴ്‌നാടിന്റെ പുരോഗതിയാണ്; അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്തുകൂട്ടാന്‍ ആര്‍ക്ക് സാധിക്കും?; കമല്‍ഹാസന്‍

ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും; പളനിസാമിയെ പരോക്ഷമായി വിമര്‍ശിച്ച ഉലകനായകന്‍
ചെന്നൈ , ബുധന്‍, 16 ഓഗസ്റ്റ് 2017 (10:01 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്രതാരം കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. കമല്‍ഹാസന്‍ തന്റെ ട്വിറ്ററിലൂടെയാണ് ഈ വിമര്‍ശനം അറിയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ധിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്  വിമര്‍ശനം. 
 
ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും. എന്നിട്ടും തമിഴ്‌നാട്ടില്‍ ഒരു പാര്‍ട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. 
 
എന്റെ ലക്ഷ്യം തമിഴ്‌നാടിന്റെ പുരോഗതിയാണെന്നും അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്ത്കൂട്ടാന്‍ ആര്‍ക്ക് സാധിക്കുംമെന്നും കമല്‍‌ഹാസന്‍ ചോദിക്കുന്നു. ഡിഎംകെ, എഐഎഡിഎംകെ, മറ്റു പാര്‍ട്ടികള്‍ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്. ഇവയ്ക്ക് മൂര്‍ച്ചയില്ലെങ്കില്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
 
സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം പലകുറി തുറന്നു പറഞ്ഞിട്ടുള്ള കമല്‍ഹാസന്‍, സ്വാതന്ത്ര്യ ദിനത്തില്‍ ഇതേ ആവശ്യമുയര്‍ത്തി വീണ്ടും രംഗത്തെത്തിയത്. അതേസമയം രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി എടപ്പാടി കെപളനിസാമിയും രംഗത്തെത്തിയത്. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നായിരുന്നു പളനിസാമിയുടെ പ്രസ്താവന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സറാഹ അഥവാ മലയാളികളുടെ സ്വന്തം ‘സാറാമ്മ’ - ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍? ഡൌണ്‍‌ലോഡ് ചെയ്യരുത്