Webdunia - Bharat's app for daily news and videos

Install App

ദുര്‍ഗാ ദേവിയെ പ്രസാദിപ്പിക്കാന്‍ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു - യുവതി ആശുപത്രിയില്‍

ദുര്‍ഗാ ദേവിയെ പ്രസാദിപ്പിക്കാന്‍ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു - യുവതി ആശുപത്രിയില്‍

Webdunia
വ്യാഴം, 10 മെയ് 2018 (18:32 IST)
അമിതമായ ഭക്തിക്ക് അടിമയായ വീട്ടമ്മ സ്വന്തം നാവ് മുറിച്ചെടുത്ത് ദുർഗാ ദേവിക്ക് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തർസാമ ജില്ലയിലെ ഗുഡ്ഢി തോമർ (45) എന്ന സ്ത്രീയാണ് നാവ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ബിജാസെൻ മാതാ ക്ഷേത്രത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. പതിവു പോലെ ക്ഷേത്രത്തില്‍ എത്തിയ ഗുഡ്ഢി തോമർ പ്രാർത്ഥനയ്ക്ക് ശേഷം കത്തിയെടുത്ത് നാവ് മുറിച്ചു മാറ്റി ക്ഷേത്ര നടയില്‍ വെക്കുകയായിരുന്നു.
തുടര്‍ന്ന് ചോരവാര്‍ന്ന് ബോധം നഷ്‌ടമായ ഇവരെ മറ്റ് വിശ്വാസികൾ ആശുപത്രിയില്‍ എത്തിച്ചു.

ഭാര്യ വലിയ ദുർഗാ ദേവി ഭക്തയാണെന്നും എന്നും ക്ഷേത്രത്തില്‍ പോകുന്ന ശീലം ഉണ്ടായിരുന്നതായും ഭർത്താവ് രവി തോമർ വ്യക്തമാക്കി. ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും, എന്നാല്‍ നാവ് മുറിച്ചെടുത്ത് ദേവിക്ക് സമര്‍പ്പിക്കുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം, മൂന്ന് ആൺമക്കളുടെ അമ്മ കൂടിയായ വീട്ടമ്മ നാവ് മുറിച്ചത് ആരുടെ എങ്കിലും നിര്‍ബന്ധം കൊണ്ടാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ നാവ് തുന്നിച്ചേർക്കാൻ കഴിയില്ലെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

അടുത്ത ലേഖനം
Show comments