ദേവിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം അമ്മയെ ബലി കൊടുത്തു
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ബലി നല്‍കണം; അതിനായി ഈ മകന് തെരഞ്ഞെടുത്തത് ആരെയാണെന്ന് അറിയണോ?
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അമ്മയെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. ദേവീ പ്രീതി പിടിച്ചു പറ്റുന്നതിനായി ഉമേഷ് സിംഗ് എന്ന 26 കാരനാണ് സ്വന്തം അമ്മയെ ബലി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ് രക്തമൊലിച്ച വൃദ്ധയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. വൃദ്ധയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി എട്ട് മണിയോടെ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിയെ സാന്റാ ക്രൂസ് റെയിൽവേ സ്റ്റേഷന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.