Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനം: ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം പ്രധാന ചര്‍ച്ചാ വിഷയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനത്തിന്റെ മുഖ്യ അജണ്ട ബഹിരാകാശ സഹകരണമാണെന്ന് സൂചന. ജൂണ് മാസത്തിലാണ് മോദിയുടെ യു എസ് സന്ദര്‍ശനം. ഇതിന് മുന്‍പും ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്

ന്യൂഡൽഹി
ന്യൂഡൽഹി , ബുധന്‍, 27 ഏപ്രില്‍ 2016 (21:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനത്തിന്റെ മുഖ്യ അജണ്ട ബഹിരാകാശ സഹകരണമാണെന്ന് സൂചന. ജൂണ് മാസത്തിലാണ് മോദിയുടെ യു എസ് സന്ദര്‍ശനം. ഇതിന് മുന്‍പും  ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തിയിരുന്നു. 
 
ബഹിരാകാശ രംഗത്ത് മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ നടത്തുന്നത്. മറ്റു രാജ്യങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ചെലവ് കുറവാണ്. ഇതുകൂടി ലക്ഷ്യമിട്ടാണ് യു എസ് ഇത്തരമൊരു നീക്കം നടത്തുന്നത്.
 
അതേസമയം, ബഹിരാകാശ സുരക്ഷാ പ്രശ്നങ്ങൾ, ആഗോള ബഹിരാകാശ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ-യുഎസ് സഹകരണമാണ് ഒബാമയും മോദിയും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയമാകുക എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍. സന്ദർശനത്തിനിടെ മോദി യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും സന്ദർശിക്കുമെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഡിജിപിക്ക് എഴുതിയ കത്ത് പുറത്ത്