Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനം കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടി !

‘നോട്ട് നിരോധനം കാര്‍ഷിക മേഖലയെ തളര്‍ത്തി’: പിസി സിറിയക്

നോട്ട് നിരോധനം കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടി !
, ബുധന്‍, 8 നവം‌ബര്‍ 2017 (17:02 IST)
നോട്ടു നിരോധനത്തോടെ കേരളത്തിന്റെ കര്‍ഷിക മേഖല കൂടുതല്‍ തകര്‍ച്ചയിലായെന്ന് മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പിസി സിറിയക്. കര്‍ഷകര്‍ക്ക് അന്നന്ന് കൂലി നല്‍കാന്‍ കാശ് കൈവശം ഇല്ലാതായതോടെ ഇതരസംസ്ഥാന തെഴിലാളികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
 
നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുകയാണ്. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ ഏറെ സഹായകരമാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ കുറവെന്നും സംഭവിച്ചില്ലെന്നുവേണം പറയാന്‍.
 
അതേസമയം രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോള്‍ ജമ്മു-കാശ്മീരിലെയും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെയും ഉദാഹരണം ചൂണ്ടികാട്ടി പ്രതിപക്ഷം അത് നിഷേധിക്കുകയാണ്. നോട്ട് നിരോധനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ വിഡ്ഢിദിനമായാണ് ആചരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്യൂട്ടി മീന്‍സ് മണി !- മോദി കൊടുത്തത് എട്ടിന്റെ പണി