Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപി

ഇന്ന് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപി
ന്യൂഡല്‍ഹി , ബുധന്‍, 8 നവം‌ബര്‍ 2017 (08:07 IST)
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന്  പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം, ബിജെപി നേതൃത്വം കള്ളപ്പണ വിരുദ്ധ ദിനമായാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്. പ്രചാരണ പരിപാടികള്‍ക്കും മറ്റുമായി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു.
 
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. സിപിഐഎമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം 18 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ന് കരിദിനം ആചരിക്കുന്നത്. 
 
ഓരോ സംസ്ഥാനത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യത്യസ്ത രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും വെവ്വേറെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും ആര്‍ബിഐ ഓഫീസിനു മുന്നിലും മറ്റു ജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ എസ്ബിഐ ഓഫീസിനു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
 
ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികളും പോസ്റ്റര്‍ പ്രചാരണങ്ങളും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരിപാടിയില്‍ പങ്കെടുക്കും. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കോഴിക്കോട്ട് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ സുരേന്ദ്രനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയിൽ നിന്ന് ഒഴിവാക്കി, സംഘടനാതലത്തിൽ രണ്ടാമനായി എം ടി രമേശ്; അതൃപ്തിയില്‍ മുരളീധരൻപക്ഷം