Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് വയസുകാരനുമായുള്ള പതിനെട്ട് വയസുകാരിയുടെ ഹണിമൂണ്‍ ഇനി നടക്കില്ല !

പത്ത് വയസുകാരന്‍ പതിനെട്ട് വയസുകാരിയെ കല്യാണം കഴിക്കുന്ന സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവായി

മുബൈ
മുംബൈ , ബുധന്‍, 30 ഓഗസ്റ്റ് 2017 (09:29 IST)
പത്ത് വയസുകാരന്‍ പതിനെട്ട് വയസുകാരിയെ കല്യാണം കഴിക്കുന്ന സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു. ആഴ്ചകളോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും പരാതികള്‍ക്കും അവസാനമാണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത്.
 
സോണി എന്റര്‍ട്‌റെയിന്‍മെന്റ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു വന്ന ‘പെഹ്രെദാര്‍ പിയാ കി’ എന്ന സീരിയല്‍ നിര്‍ത്തലാക്കിയത്. വെള്ളിയാഴ്ചയായിരുന്നു സീരിയലിന്റെ അവസാന സംപ്രേഷണം നടന്നത്. സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുമെങ്കിലും തങ്ങള്‍ സീരിയല്‍ പിന്‍വലിക്കുകായാണെന്ന് ചാനല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 
 
10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ വിവാഹം കഴിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. കുട്ടികളില്‍ തെറ്റായ സന്ദേശം പരത്താന്‍ ഇടയാക്കുമെന്ന് കാണിച്ചാണ് സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വാശ്രയ വിഷയത്തിലെ കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല': അഡ്വക്കേറ്റ് ജയശങ്കര്‍