Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരും, നിര്‍ത്തലാക്കുന്നത് അനര്‍ഹര്‍ക്കുള്ള സബ്സിഡി: കേന്ദ്ര പെട്രോളിയം മന്ത്രി

പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരുമെന്ന് കേന്ദ്രമന്ത്രി

പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരും, നിര്‍ത്തലാക്കുന്നത് അനര്‍ഹര്‍ക്കുള്ള സബ്സിഡി: കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി , ചൊവ്വ, 1 ഓഗസ്റ്റ് 2017 (13:15 IST)
പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത്. പാവപ്പെട്ടവർക്ക് എൽപിജി സബ്സിഡി തുടർന്നും നൽകുമെന്നും അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് യുപിഎ സർക്കാറാണെന്നും പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്സിഡിയാണ് തുടരുകയെന്നും പെട്രോളിയം മന്ത്രി സഭയിൽ വ്യക്തമാക്കി.
 
പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർദ്ധിപ്പിക്ക്കുമെന്നായിരുന്നു തീരുമാനം. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​രിന്റെ ഈ ന​ട​പ​ടി​യെ​ന്നാണ് പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ലോ​ക്സ​ഭ​യി​ൽ വ്യക്തമാക്കിയത്. 
 
ഈ ​വ​ർ​ഷം മേ​യ് മു​പ്പ​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലെ​ത്തി. സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർദ്ധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വർദ്ധിപ്പിക്കുന്നതിലൂടെ, 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനാണ് നടപടിയെന്നും ലോക്സഭയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപദ്രവിക്കപ്പെട്ട നടി കനിയാതെ രക്ഷയില്ല; പ്രശ്‌നം കൈവിട്ടു പോകുമോ ? - അജു വർഗീസ് ഹൈക്കോടതിയിൽ