പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇനിമുതല്‍ ഫീസിളവ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് നിയമത്തിന്റെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.
എട്ടു വയസ്സില്‍ താഴെയുള്ളവരുടെയും 60 വയസ്സിന് മുകളിലുള്ളവരുടെയും പാസ്പോര്‍ട്ട് അപേക്ഷാ ഫീസിലാണ് ഇളവ് അനുവദിക്കുകയെന്ന് സുഷമ വ്യക്തമാക്കി. പാസ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ ഇനിമുതല്‍ ഹിന്ദിയിലും രേഖപ്പെടുത്തും. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
പാസ്പോര്‍ട്ട് അപേക്ഷിക്കാനും ലഭിക്കാനും മുമ്പ് സങ്കീര്‍ണമായ നടപടിക്രമങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇവയെല്ലാം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലഘൂകരിച്ചിരുന്നു.