പിണറായിയെ കാണുന്നതിന് മുമ്പ് സച്ചിനും ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും തിരുപ്പതി സന്ദര്‍ശിച്ചു - വീഡിയോ കാണാം
സച്ചിനും ചിരഞ്ജീവിയും തിരുപ്പതിയില്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും നിര്‍മ്മാതാവ് അല്ലു അരവിന്ദും വ്യവസായി നിമ്മഗദ്ദ പ്രസാദും തിരുപ്പതി സന്ദര്‍ശിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം തിരുപ്പതിയിലെത്തിയ ഇവര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ദര്‍ശനം നടത്തിയത്. ക്രിക്കറ്റിലെയും സിനിമയിലെയും വമ്പന്‍ താരങ്ങളെ നേരില്‍ കണ്ടതോടെ തിരുപ്പതി വിമാനത്താവളത്തിലെ ആരാധകര്‍ക്ക് ഉത്സവാവേശമായി.
കേരള സ്ട്രൈക്കേഴ്സ് ഫുട്ബോള്‍ ടീമിന്‍റെ കാര്യങ്ങള്‍ക്കായി കേരളത്തിലെത്തുന്നതിന് മുമ്പാണ് സച്ചിനും മറ്റുള്ളവരും തിരുപ്പതിയിലെത്തിയത്.
ചിരഞ്ജീവി ഇപ്പോള്‍ തന്‍റെ നൂറ്റമ്പതാം സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. നാഗാര്‍ജ്ജുനയാകട്ടെ തിരുപ്പതി ഭഗവാനേക്കുറിച്ചുള്ള ഓം നമോ വെങ്കിടേശാ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.
പിന്നീട് കേരളത്തിലെത്തിയ ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേരളത്തിന്‍റെ ലഹരിവിരുദ്ധ പ്രചരണങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അംബാസിഡര്‍.