പിറന്നാള്‍ ദിനത്തില്‍ ഷാരുഖാന് മഹാരാഷ്ട്ര എംഎൽസിയുടെ ഭീഷണി

ഷാരുഖാന് മഹാരാഷ്ട്ര എംഎൽസിയുടെ ഭീഷണി

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (09:33 IST)
മഹാരാഷ്ട്ര എംൽസി ജയന്ത് പട്ടീൽ ബോളിവുഡ് താരം ഷാരുഖാനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുംബൈ ഗേറ്റ് വോ ഓഫ് ഇന്ത്യിലെ ബോട്ട് ജെട്ടിയിൽ ഇരുവരും തമ്മിൽ വാക് വാദമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് താരത്തിന് ഭീഷണിയുമായി ജയന്ത് പട്ടീൽ രംഗത്ത് വന്നത്.
 
മഹാരാഷ്ട്ര എംഎല്‍സി ജയന്ത് പട്ടേല്‍ ഷാരൂഖാനെ ശകാരിച്ച വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പിറന്നാള്‍ ആഘോഷത്തിനായി ഷാരൂഖ് മഹാരാഷ്ട്രയിലെ അലിബാങ്ങില്‍ എത്തിയിരുന്നു. അവിടെയുണ്ടായ ചില പ്രശ്‌നങ്ങളാണ് ജയന്ത് പട്ടേലിന്റെ രോഷത്തിന് കാരണമായത്.
 
ആലിയ ഭട്ട്, കത്രീന കൈഫ്, ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് അലിബാങ്ങിലെത്തിയത്. ഈ സമയത്ത് ജയന്ത് പാട്ടീലും അവിടെയെത്തിയിരുന്നു. അദ്ദേഹം ബോട്ടില്‍ റായിഗാഡിലെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
 
എന്നാല്‍ ഷാരൂഖ് അവിടെയുണ്ടായിരുന്നതിനാല്‍ തീരത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ജയന്ത് പട്ടേലിന് ബോട്ടില്‍ കയറാനായില്ല. ഇതോടെയാണ് എംഎല്‍എ ഷാരൂഖിനെ ശകാരിച്ചത്. ‘നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം, അതിനര്‍ത്ഥം ഈ അലിബാങ് മുഴുവന്‍ നിങ്ങളുടേതാണ് എന്നല്ല’ എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments