വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍
69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍
ഓൺലൈൻ സൈറ്റിൽ സൗജന്യമായി ഗർഭനിരോധന ഉറകൾ വിൽപനയ്ക്ക് വച്ചപ്പോൾ ഇന്ത്യക്കാർ വാങ്ങി കൂട്ടിയത് 10 ലക്ഷം കോണ്ടങ്ങൾ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സുമായി ചേർന്ന് എയിഡ്സ് ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈനായി വിൽപന തുടങ്ങിയതും റെക്കോര്‍ഡ് വില്‍പ്പന നടന്നതും.
ഏപ്രിൽ 28നാണ് ഓണ്‍ലൈനിലൂടെ ഗർഭനിരോധ ഉറകൾ വിൽക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോർ ആരംഭിച്ചത്. എന്നാൽ വിൽപന തുടങ്ങി ദിവസങ്ങൾക്കകം അഭൂതപൂർവമായ പ്രതികരമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.
രണ്ടു മാസത്തോളം സമയംകൊണ്ട് 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടതില്‍ 5.14 ലക്ഷം വിവിധ സന്നദ്ധ സംഘടകളാണ് വാങ്ങിയത്. 4.41 ലക്ഷമാകട്ടെ വ്യക്തികള്‍ നേരിട്ടാണ് വാങ്ങിയത്. നവംബർ മാസത്തോടെ 20 ലക്ഷമായി ഓർഡർ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡിസംബർവരെ നൽകുന്നതിനായി 10 ലക്ഷം ഗർഭനിരോധ ഉറകളാണു സൂക്ഷിച്ചിരുന്നതെന്നും ഇത് ജൂലൈയോടെ ഓർഡർ പൂർത്തിയാക്കിയെന്നും അധികൃതർ പറയുന്നു. ഡൽഹി, കർണാടക സംസ്ഥാനങ്ങളാണ് ഓർഡറിൽ മുന്നിൽനിൽക്കുന്നത്.