പീഡനശ്രമം ചെറുക്കാന്‍ എട്ടുവയസ്സുകാരിയായ ബാലിക മരിച്ചതായി അഭിനയിച്ചു
തന്നെ പീഡിപ്പിക്കാനെത്തിയവരില്‍ നിന്നും രക്ഷ നേടാന്‍ എട്ടുവയസ്സുകാരിയായ ബാലിക മരിച്ചതായി അഭിനയിച്ചു.
തന്നെ പീഡിപ്പിക്കാനെത്തിയവരില്‍ നിന്നും രക്ഷ നേടാന്‍ എട്ടുവയസ്സുകാരിയായ ബാലിക മരിച്ചതായി അഭിനയിച്ചു. ഡല്‍ഹിയിലെ കിരാരി എന്ന പ്രദേശത്താണ് ഈ സംഭവം നടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് മാതാപിതാക്കളോടാണ് കുട്ടി പറഞ്ഞത്. അര്‍ധരാത്രിയിലായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആള്‍പാര്‍പ്പില്ലാത്ത് സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പേടിച്ച് നിലവിളിച്ച തന്നെ അയാള്‍ ദേഹോപദ്രവമേല്‍പ്പിച്ചതായും കുട്ടി പറഞ്ഞു
തുടര്‍ന്ന് അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാനായി താന്‍ മരിച്ചതുപോലെ കിടക്കുകയായിരുന്നുയെന്ന് കുട്ടി പറഞ്ഞു. താന്‍ നിശബ്ദയായി കിടന്നപ്പോള്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ച് അക്രമി തന്നെ ഉപേക്ഷിച്ച് പോയെന്നും കുട്ടി വ്യക്തമാക്കി. സംഭവസ്ഥലതുനിന്നും അക്രമി പോയെന്ന് മനസ്സിലാക്കിയ താന്‍ അവിടെ നിന്നും വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.
വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോളാണ് ഈ സംഭവം പുറത്തറിയുന്നത്. കൂടാതെ കുട്ടിയുടെ കിടക്കയില്‍ രക്തം തളംകെട്ടി നിന്നിരുന്നു. ശരീരം വേദനിക്കുന്നുണ്ടെന്ന് മകള്‍ പറഞ്ഞപ്പോള്‍ സംശയം തോന്നി ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകാത്ത ആളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. അയാള്‍ പിടിയിലായതായാണ് സൂചന.