Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുനിരത്തില്‍ 40കാരിയെ മര്‍ദ്ദിച്ച് നഗ്നയാക്കിയ ബിജെപി കൗണ്‍സിലര്‍ ഒളിവില്‍

40കാരിയെ മര്‍ദ്ദിച്ച് നഗ്നയാക്കിയ ബിജെപി കൗണ്‍സിലര്‍ ഒളിവില്‍

പൊതുനിരത്തില്‍ 40കാരിയെ മര്‍ദ്ദിച്ച് നഗ്നയാക്കിയ ബിജെപി കൗണ്‍സിലര്‍ ഒളിവില്‍
അഹമ്മദാബാദ് , ശനി, 11 നവം‌ബര്‍ 2017 (15:47 IST)
നാലപ്പതുകാരിയെ മര്‍ദ്ദിച്ച് നഗ്നയാക്കിയ സംഭവത്തില്‍ ബിജെപി കൌണ്‍സിലര്‍ ഒളിവില്‍. ഗുജറാത്തിലെ സൂറത്തിലാണ് ലോകത്തെമൊത്തം ഞെട്ടിച്ച് ഈ സംഭവം അരങ്ങേറിയത്. നന്‍പുര അഹ്‌വയിലെ ഇരുപതാം വാര്‍ഡിലെ കൌണ്‍സിലറായ പ്രവീണ്‍ കഹാറാണ് ഓളിവില്‍ കഴിയുന്നത്.
 
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മൂന്ന് ബന്ധുക്കളെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രവീണും മൂന്ന് ബന്ധുക്കളും റാന്‍ഡര്‍ മേഖലയിലെ യുവതിയുടെ ഫ്‌ളാറ്റിലേക്ക് അതിക്രമിച്ചു കയറി അവരെ ആക്രമിക്കുകയായിരുന്നു.
 
മകളുടെ ഭര്‍ത്താവ് ജയേഷ് ടെയ്‌ലറും യുവതിയുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. കഹാറും കൂട്ടരും യുവതിയെയും ജയേഷിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് ഇരുവരെയും പുറത്തേക്ക് വലിച്ചിട്ട് പൊതുമധ്യത്തില്‍ വെച്ച് അടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസസന്‍ പിണറായിയുടെ ആരാധകനല്ല; ഉലകനായകന് ഇഷ്‌ടം മറ്റൊരു ‘തീപ്പൊരി നേതാവിനെ’