Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പാടില്ല

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പാടില്ല
ന്യൂഡല്‍ഹി , ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:22 IST)
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗക്കുറ്റമായി കണക്കാക്കുമെന്ന് സുപ്രീംകോടതി. കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റേതാണ് ഈ നിരീക്ഷണം.
 
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ച് 25നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായിരുന്നില്ല. ഈ വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണത്തോടെ അസാധുവായിരിക്കുന്നത്.
 
ഈ രീതിയില്‍ ലൈംഗികബന്ധം നടന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
 
വിവാഹമെന്ന സംവിധാനത്തിന്‍റെ നിലനില്‍പ്പിനെ സംരക്ഷിക്കേണ്ടതുണ്ട് എന്ന വാദമുന്നയിച്ച് പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ഭര്‍ത്താവിന്‍റെ ലൈംഗികബന്ധം കുറ്റകരമല്ല എന്നാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇത് കോടതി തള്ളിക്കളയുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്നെ ചീത്ത വിളിക്കേണ്ട, മോദിയെ ചീത്ത വിളിച്ചോ’ ; പ്രതിഷേധ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരോട് ബിജെപി എംഎല്‍എ