പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മാസം തികയാതെ പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍
അമ്മയായ വിവരം വീട്ടുകാര്‍ അറിഞ്ഞില്ല... എന്നാല്‍ മൂടിവെച്ച ആ സത്യം പുറത്തു വന്നത് ഇങ്ങനെ !
അയല്‍വാസിയായ 23 കാരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം കിട്ടിയത് വീടിന്റെ മേല്‍ക്കുരയില്‍ നിന്ന്. ചെന്നൈ തൊണിയാര്പേട്ടിലെ ഒരു വീടിന്റെ മുകളില്‍ നിന്നാണ് പത്ത് ദിവസം മാത്രം പ്രയമുള്ള കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.
വീടിന്റെ മേല്കുരയില് നിന്നുമുള്ള ദുര്‍ഗന്ധം മൂലം നടത്തിയ പരിശോധനയിലാണ് പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കുഞ്ഞിനെ പ്രസവിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണെന്ന് മനസിലായത്.
എന്നാല്‍ പെണ്‍കുട്ടി അമ്മയായ വിവരം താങ്ങള് അറിഞ്ഞില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മാസം തികയാതെയാണ് പ്രസവിച്ചതെന്നും പെണ്‍കുട്ടി അയല്‍വാസിയായ ലോറി ഡ്രൈവറുമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.