Webdunia - Bharat's app for daily news and videos

Install App

ഫ്യുവല്‍ ഫില്‍റ്ററും എയര്‍ ബാഗ് കണ്‍ട്രോളും തകരാര്‍‍: ബലെനോ, ഡിസൈര്‍ എന്നീ മോഡലുകളടക്കം എഴുപത്തിയേഴായിരം കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ബലെനോ, ഡിസൈര്‍ എന്നീ ജനപ്രിയ മോഡലുകളടക്കം 77,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നു

Webdunia
വെള്ളി, 27 മെയ് 2016 (13:44 IST)
ബലെനോ, ഡിസൈര്‍ എന്നീ ജനപ്രിയ മോഡലുകളടക്കം 77,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നു. എയര്‍ബാഗ് കണ്‍ട്രോളര്‍ സോഫ്റ്റവെയറിലെയും ഫ്യുയല്‍ ഫില്‍റ്ററിലെയും തകരാറുകള്‍ മൂലമാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 77,380 കാറുകള്‍ തിരിച്ചു വിളിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.
 
1,961 ഡിസയര്‍ കാറുകളാണ് മാരുതി തിരിച്ചു വിളിക്കുന്നത്. കൂടാതെ 2015 ഓഗസ്റ്റ് 3 നും, 2016 മെയ് 17 നും ഇടയില്‍ നിര്‍മ്മിച്ച 75,419 ബലെനോ കാറുകളും തിരിച്ചുവിളിക്കും. ഡിസയറിന്റെ ഫ്യുവല്‍ ഫില്‍റ്ററിനും ബലെനോയുടെ എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറിനുമാണ് തകരാറുള്ളതായി കണ്ടത്തിയത്.
 
തകരാറുള്ള ഫ്യുവല്‍ ഫില്‍റ്ററും എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറും സൗജന്യമായി റിപ്പയര്‍ ചെയ്തു കൊടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. തിരിച്ചെടുക്കുന്നതിനായി മെയ് 31 മുതല്‍ ഡീലര്‍മാര്‍ കാര്‍ ഉടമകളുമായി ബന്ധപ്പെട്ടു തുടങ്ങും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ultra Violet Rays: ഉയർന്ന അൾട്ര വയലറ്റ് സൂചിക, രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കാണം

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments