Webdunia - Bharat's app for daily news and videos

Install App

ബിജെപിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍

ബിജെപിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (10:45 IST)
പീഡന കേസില്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിനെ രക്ഷിക്കാന്‍ ബിജെപി നേതൃത്വം ഇടപെട്ടെന്നതിന്റെ തെളിവുകള്‍ പുറത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നതായി ഗുര്‍മീതിന്റെ മകള്‍ ഹണിപ്രീതാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
 
തെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണച്ചാല്‍ പീഡനക്കേസില്‍ നിന്നും ഗുര്‍മീതിനെ ഒഴുവാക്കാമെന്ന്  അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്നും ഹണിപ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീതിന്റെ വെളിപ്പെടുത്തലുകള്‍ സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ ഗുര്‍മീത് അമിത് ഷായെ കണ്ട് തന്റെ അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നു ഈ സമയത്തായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന ഉറപ്പ് നല്‍കുന്നത് എന്നാണ് വിവരം.
 
ഹരിയാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് ഷാ സിര്‍സയിലെത്തി റാം റഹീം സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ എക്ണോമിക്സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു പിന്തുണ തേടിയായിരുന്നു അമിത് ഷായുടെ കൂടിക്കാഴ്ച.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും; നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി

യുക്രെയിനിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും: റഷ്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപിനെ മോദി രണ്ടു തവണ നോബലിന് ശുപാര്‍ശ ചെയ്താല്‍ പ്രശ്‌നം തീരും; പരിഹാസവുമായി യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments