മകളുടെ നന്മയ്ക്കു വേണ്ടി അച്ഛൻ മൂന്നു വയസുകാരിയുടെ ചെവിയറുത്തു !
മകളുടെ നന്മയ്ക്ക് വേണ്ടി ഈ അച്ഛന്‍ ചെയ്തത് എന്താണെന്നോ?
പിശാചിനെ ത്യപ്തിപ്പെടുത്താൻ അച്ഛൻ മൂന്ന് വയസുകാരിയുടെ ചെവി മുറിച്ചെടുത്തു. കിഴക്കൻ ദില്ലിയിലെ ഷാദരയിലാണ് ഇത്തരത്തില്‍ നാടിനെ മോത്തം ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ പിതാവ് അമത് ബഹദൂറിനെ പൊലീസ് അറസ്റ്റു ചെയ്തു.
തന്റെ മകളെ ഒരു പ്രോതാത്മാവ് നിരന്തരമായി ശല്യ ചെയ്യുന്നുണ്ടായിരുന്നു. മകളെ വേദനിപ്പിച്ചില്ലെങ്കിൽ കുട്ടിയെ നരകത്തിൽ കൊണ്ടു പോകുമെന്നു ആത്മാവ് തന്നോട് പറഞ്ഞുവെന്ന് അമിത് പറഞ്ഞ്. തുടർന്ന് മകളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ് ചെവി അറത്തു ആത്മാവിന് കാഴ്ച വെച്ചതെന്നാണ് അമത് പൊലീസിനോട് പറഞ്ഞത്.
ഏറെ നേരത്തെ മര്‍ദനത്തിന് ശേഷമാണ് കുട്ടിയുടെ ചെവി അമിത് മുറിച്ചെടുത്തത്. തടയാൻ എത്തിയ ഭാര്യയേയും മറ്റു അഞ്ച് കുട്ടികളേയും ഇയാൾ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടികൂടിയത്.