Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മ ചെയ്ത ത്യാഗം എന്താണെന്നോ?

മകള്‍ക്ക അമ്മയാകണം ആ അമ്മ ചെയ്തത് സംഭവം തന്നെ

മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മ ചെയ്ത ത്യാഗം എന്താണെന്നോ?
, വെള്ളി, 19 മെയ് 2017 (11:41 IST)
വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു കുതിപ്പ് കൂടി. രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ നടന്നു. മകള്‍ക്ക് വേണ്ടി സ്വന്തം അമ്മ ഗര്‍ഭപാത്രം ദാനം ചെയ്തത് വാര്‍ത്തയാകുകയാണ് ഇന്ന്. 21കാരിയായ മകള്‍ക്ക് മാതൃത്വം അനുഭവിക്കുന്നതിനു വേണ്ടിയാണ് അമ്മ ഇങ്ങനെ ചെയ്തത്.
 
പൂനെ ഗ്യാലക്‌സ് കെയര്‍ ലാപ്രസ്‌കോപ്പി സെന്ററിലാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടന്നത്. 12 ഡോക്ടര്‍മാരാണ് ഇതില്‍ പങ്കാളികളായത്. ഗര്‍ഭപത്രം ഇല്ലാതെ ജനിച്ചതിനാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു യുവതി. കുഞ്ഞിനെ ദത്തെടുക്കാനോ വാടക ഗര്‍ഭധാരണത്തിനോ ഇവര്‍ സന്നദ്ധമായിരുന്നില്ല.
 
തൂടര്‍ന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കലിനെ കുറിച്ച് അറിഞ്ഞ അവര്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു. ഭാഗ്യവശാല്‍ സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം തന്നെ അവര്‍ക്ക് യോജിച്ചതായിരുന്നുവെന്ന് ഡോ ഷൈലേഷ് പറഞ്ഞത് അവര്‍ക്ക് വളരെ ആശ്വാസമാകുകയായിരുന്നു. ഇതിന് മുന്‍പ് ലോകത്തെ ആദ്യ ഗര്‍ഭപാത്ര ശസ്ത്രക്രിയ നടന്നത് 2013ല്‍ സ്വീഡനിലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ ജാഗ്രതൈ... പരസ്യം കണ്ട് വാങ്ങിയ ഈ സോപ്പ് തേച്ച് കുളിച്ചാല്‍ കാന്‍സര്‍ ഉറപ്പ് !