മതത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ ഈ ദമ്പതികളെ കണ്ടുപടിക്കണം
ഭര്‍ത്താക്കന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ ഭാര്യമാര്‍ ചെയ്തത് ഇങ്ങനെ
മതത്തിന്റെ പേരില്‍ തല്ലിമരിക്കുന്ന പലര്‍ക്കും ഇത് ഒരു മാതൃകയാകട്ടെ. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം നടന്നത്. ഹിന്ദു, മുസ്ലീം യുവതികള്‍ ഭര്‍ത്താക്കന്‍മാരെ രക്ഷിച്ചത് സ്വന്തം വൃക്ക മറ്റേയാളുടെ ഭര്‍ത്താവിന് ദാനം ചെയ്തുകൊണ്ട്.
ഇക്രം, രാഹുല്‍ എന്നിവര്‍ക്കാണ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇവരുടെ കുടുബത്തിലെ ആരുടെയും വൃക്ക ചേരാതെ വന്നതോടെയാണ് ഇക്രമും രാഹുലും ചികിത്സയിലായിരുന്ന ജയ്പീ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഭാര്യമാരുടെ വൃക്കകള്‍ മറ്റേ ഭര്‍ത്താവിന് ദാനം ചെയ്യുക എന്ന സാധ്യത കണ്ടെത്തിയത്. തുടര്‍ന്ന് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.