മനുഷ്യന് പുല്ലുവില; ദേശീയ പാതയിൽ നിന്ന പശുവിനെ ഹോൺ മുഴക്കി മാറ്റാൻ ശ്രമിച്ച യുവാവിന്റെ കണ്ണ് അടിച്ച് പൊട്ടിച്ചു
നടുറോഡിൽ നിൽക്കുന്ന പശുവിനെ ഹോൺ അടിച്ച് മാറ്റാൻ നിക്കണ്ട, ഈ ചെറുപ്പക്കാരന് സംഭവിച്ചത് നോക്കൂ
മനുഷ്യനേക്കാൾ പശുവിനേയും കാളയേയും സ്നേഹിക്കുന്നവരാണോ ബീഹാറിലും ഗുജറാത്തിലേയുമെന്ന് സംശയം തോന്നിപോകുന്നു അവിടെ നിന്നുമുള്ള വാർത്തകൾ കേൾക്കുമ്പോൾ. ദേശീയപാതയിൽ വഴിമുടക്കി നിന്നിരുന്ന പശുവിനെ ഹോൺ അടിച്ച് മാറ്റാൻ ശ്രമിച്ച യുവാവിന് നേരെ ക്രൂരമർദ്ദനം. ബീഹാറിലെ സഹർസാ ജില്ലയിലാണ് സംഭവം.
ബീഹാര്‍ തലസ്ഥാനമായ പട്നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലെ സോന്‍ബര്‍സ രാജ് പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസമാണ് ഈ ക്രൂരമായ സംഭവം നടന്നത്. പിക്ക് അപ്പ് വാനിന്റെ ഡ്രൈവറായ ഗണേഷ് മണ്ഡല്‍ എന്ന യുവാവിന് നേരെ പശുവിന്റെ ഉടമസ്ഥൻ രാം ദുലര്‍ യാദവ് ആണ് ആക്രമണം നടത്തിയത്.
യുവാവ് ഹോൺ മുഴക്കിയതോടെ പശു പേടിച്ച് വഴിയിൽ നിന്നും ഓടിപ്പോയി. മനഃപൂർവ്വം പശുവിനെ പേടിപ്പിക്കാൻ നോക്കിയെന്നാരോപിച്ചാണ് ഉടമസ്ഥൻ യുവാവിനെ തല്ലിയത്. മർദ്ദനത്തിൽ യുവാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിയ്ക്കുകയാണ്.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സോന്‍ബര്‍സ രാജ് പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ ഗണേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, ഗണേഷിനെ മര്‍ദ്ദിച്ചു എന്ന പറയുന്ന സമയം താന്‍ തന്റെ പശുവിനെ കുളിപ്പിക്കുകയായിരുന്നു എന്നുമാണ് റാം ദുലര്‍ യാദവ് പൊലീസിന് നല്‍കിയ വിശിദീകരണം.