മീ ടുവിൽ കുരുക്ക് മുറുകി: എം ജെ അക്ബർ രാജിവച്ചു

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (17:16 IST)
ഡൽഹി: മീ ടു ക്യാംപെയിനിൽ കൂട്ടത്തോടെ ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ രാജിവച്ചു. ബി ജെപിക്കുള്ളിൽ നിന്നുതന്നെ ശക്തമയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് രാജി.
 
വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ തന്നെ രാജി ഉണ്ടാകും എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആരോപനത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു എം ജെ അക്ബർ നിലപാട് സ്വീകരിച്ചത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ  എം ജെ അക്ബർ മാനനഷ്ടക്കേസ് നൽകിയിരുന്നു.  
 
മുൻപ് മാധ്യമ പ്രവർത്തകനയിരുന്ന എം ജെ അക്ബറിനെതിരെ മാധ്യമ പ്രവർത്തകർ കൂടിയായ നിരവധി സ്ത്രീകളാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2017ൽ പ്രിയ രമണി എന്ന മാധ്യമ പ്രവർത്തക മേലുദ്യോഗസ്ഥനിൽനിന്നും നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് വോഗ് ഇന്ത്യയിൽ എഴുതിയിരുന്നു. 
 
എന്നാൽ അന്ന് മേലുദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീട് മീ ടു ക്യാംപെയിനിൽ തന്നെ പീഡനത്തിനിരയാക്കിയത് എം ജെ അക്ബറാണെന്ന് യുവതി വെളിപ്പെടുത്തുകയാ‍യിരുന്നു. ഇതോടെ മധ്യമപ്രവർത്തകർ ഉൾപടെ നിരവധി യുവതികൾ അക്ബറിനെതിരെ ആരൊപണവുമായി രംഗത്ത് വരികയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments