Publish Date: Wed, 17 Oct 2018 (14:34 IST)
Updated Date: Wed, 17 Oct 2018 (14:36 IST)
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തെരുവിലിറങ്ങിയുള്ള ഇപ്പോഴത്തെ സമരങ്ങളെ പിന്തുണക്കില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നാഥനില്ലാത്ത ഒരു സമരത്തിന് ആളെ കൂട്ടേണ്ട ബാധ്യതയില്ലെന്നാണ് യോഗത്തിന്റെ നിലപാടെന്ന് വെള്ളപ്പള്ളി പറഞ്ഞു
ശബരിമല വിഷയത്തിൽ യൂണിയൻ ഭാരവാഹികളുടെയും ബോർഡ് മെമ്പർമാരുടെയും യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെടുക്കും.തെരുവിലിറങ്ങി സമരം ചെയ്യാനാണ് യോഗം തീരുമനിക്കുന്നത് എങ്കിൽ അങ്ങനെ ചെയ്യുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി എസ് എൻ ഡി പി ബോർഡ് മെമ്പർമാരുടെയും യൂണിയൻ ഭാരവാഹികളുടെയും യോഗം ആരംഭിച്ചു.