Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് മോഷണം; യുവാവും കാമുകിയും അറസ്റ്റില്‍

കിട്ടിയത് എട്ടിന്റെ പണി... കാമുകിയുമായി ജീവിക്കാന്‍ ആദ്യ ഭാര്യയുടെ വീട്ടില്‍ മോഷണം; എന്നാല്‍ സംഭവിച്ചതോ !

New dhelhi
ന്യൂഡല്‍ഹി , ചൊവ്വ, 6 ജൂണ്‍ 2017 (15:56 IST)
വിവാഹ മോചനം നേടിയതിന് പ്രതികാരം ചെയ്യാന്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് 900 വര്‍ഷം പഴക്കമുള്ള പ്രതിമകള്‍ മോഷ്ടിച്ചു. ടിബറ്റന്‍ വംശജനായ യുവാവും പങ്കാളിയും പിടിയില്‍. അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ ഒരു ബുദ്ധ സന്യാസി മഠത്തിലെ ലാമ തലവന്റെ വീട്ടില്‍ നിന്നാണ് ടിബറ്റന്‍ ബുദ്ധ സന്ന്യാസിയായ പാമ ലിംഗ്പയുടെ പ്രതിമയാണ് ഇവര്‍ മോഷ്ടിച്ചത്.
 
കേസുമായി ബന്ധപ്പെട്ട് ഗവാങ് സുന്‍ഡ്യൂവ് പങ്കാളിയായ ലൊബ്‌സാങ് എന്ന യുവതി എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ലാമ തലവന്റെ മുന്‍ മരുമകനായിരുന്നു സുന്‍ഡ്യൂവ്. മോഷ്ടിച്ച ശേഷം പ്രതിമകള്‍ വില്‍ക്കാന്‍ ശ്രമിച്ച്പ്പോഴാണ് പൊലീസ് പിടികൂടിയത്. 1.4 കോടി രൂപയ്ക്കാണ് ഇവര്‍ ഈ പ്രതിമകള്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഡി‌എസ്പി മധൂര്‍ വര്‍മ്മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം പെട്ടന്നായിരുന്നു; ഖത്തർ പ്രതിസന്ധിയിൽ പ്രവാസികൾക്ക് തിരിച്ചടി, റിയാല്‍ ഇടപാട് നിര്‍ത്തലാക്കാൻ വിമാനത്താവളങ്ങൾക്ക് നിർദേശം