മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ മരിച്ചു
മുസാഫര്‍നഗര്‍ , ചൊവ്വ, 8 ഏപ്രില്‍ 2014 (12:02 IST)
മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ഹൃദയാഘാതംമൂലം ജയിലില്‍ മരിച്ചു. കലാപത്തില്‍ പങ്കാളിയായ പ്രവീണ്‍ കുമാര്‍ (36) ആണ് മരിച്ചത്. ഒരാളെ വെടിവച്ചു കൊന്നുവെന്നും ഏഴുപേരെ പരുക്കേല്‍പ്പിച്ചുവെന്നുമുള്ള കേസിലാണ് പ്രവീണ്‍ കുമാര്‍ അറസ്റ്റിലായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുമാറിനെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Follow Webdunia malayalam