Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈയില്‍ വഴി പ്രണയം വിവാഹത്തിലെത്തി; 200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം

മൊബൈയില്‍ വഴി പ്രണയം വിവാഹത്തിലെത്തി; പന്തലില്‍ വധുകാത്തിരിക്കുമ്പോള്‍ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം

മൊബൈയില്‍ വഴി പ്രണയം വിവാഹത്തിലെത്തി;  200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം
, വെള്ളി, 12 മെയ് 2017 (12:24 IST)
യുവതിയെ പ്രേമിച്ച് അത് വിവാഹം വരെ എത്തി. എന്നാല്‍ വിവാഹദിവസം മുഹൂര്‍ത്തത്തില്‍ വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം. 200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ സമയം കഴിഞ്ഞും വരനെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്ന്. 
 
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. യുവാവിനെതിരെ പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. മൊബൈല്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്. കിനാത്തില്‍ തോട്ടുകരയിലെ എവി ഷിജുവും സമീപ പ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹമാണ് ഇത്തരത്തില്‍ മുടങ്ങിയത്. വരനെ കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ വരന്‍ നല്ല ഉറക്കത്തിലാണെന്ന് മനസിലായത്.പൊലീസ് വരനെ വിളിച്ചുണര്‍ത്തി ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന നിലപാടിലായിരുന്നു കുടുംബം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് യുഎസ് - ബന്ധം സ്ഥാപിച്ച് ചൈനയും