മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ട് സന്ദേശം; യുവാവിന് നഷ്ടമായത് 1.3ലക്ഷം രൂപ

മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ട് സന്ദേശം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (09:38 IST)
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഫോണ്‍കോളുകളിലൂടെ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇത്തരമൊരു കോളിലൂടെ മുംബൈ സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.3 ലക്ഷം രൂപ. ശാശ്വത് ഗുപ്തയെന്ന യുവാവിനാണ് പണം നഷ്ടമായത്.
 
ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിനിരയായ കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ സാലറി അക്കൗണ്ടില്‍ നിന്നും തനിക്ക് 1.3 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് അദ്ദേഹം പറയുന്നത്. ‘എയര്‍ടെല്ലില്‍ നിന്നാണെന്നും പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചു. ആധാര്‍ കാര്‍ഡും സിമ്മുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ എന്റെ സിം ഡിയാക്ടിവേറ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 
 
അദ്ദേഹം എന്നോട് സിം കാര്‍ഡ് നമ്പര്‍ 121 ലേക്ക് മെസേജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്റെ സിം ഉടന്‍ റിയാക്ടിവേറ്റ് ചെയ്യാമെന്നും പറഞ്ഞു. അയാള്‍ക്ക് എന്റെ സിം ക്ലോണ്‍ ചെയ്തുകൊണ്ട് ഞാന്‍ ഇതുവരെ സമ്പാദിച്ച എല്ലാ പണവും സ്ഥിരനിക്ഷേപം അടക്കം തട്ടിയെടുക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.’ അദ്ദേഹം പറയുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments